മയ്യിൽ:- അതിദരിദ്രരെ കണ്ടെത്തൽ പ്രക്രീയയുടെ ഭാഗമായുള്ള വാർഡ് തല ജനകീയ സമിതികൾക്കുള്ള പരിശീലനം മയ്യിൽ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു.
1,14, 15,16,17 വാർഡുകളിലെ പ്രത്യേകം തിരഞ്ഞടുക്കപ്പെട്ട അംഗങ്ങൾക്കായാണ് ആദ്യ ദിനം പരിശീലനം നൽകിയത്.
പരിപാടി മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻറ് ശ്രി എ ടി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ എം വി അജിത,ആരോഗ്യ വിദ്യഭ്യാസ കമ്മിറ്റി ചെയർ പേഴ്സൺ വി വി അനിത, ക്ഷേമ കാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി പി ബാലൻ സ്വാഗതവും വി.പി രതി നന്ദിയും പറഞ്ഞു.