കണ്ണാടിപ്പറമ്പ്:- അഖില കേരള മാരാർ ക്ഷേമ സഭ കണ്ണാടിപ്പറമ്പ് യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് അംഗംങ്ങളുടെ കുട്ടികൾക്കുള്ള S.S.L.C. ,+2 ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ക്യാഷ് അവാർഡു് വിതരണവും നടത്തി.പി.വി.ശശിധര മാരാരുടെ ഭവനത്തിൽ നടന്ന പരിപാടി യൂണിറ്റ് പ്രസിഡൻറ് ശ്രീ.എൻ.ഇ.ദിലീപിൻ്റെ അദ്ധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടരി ശ്രീ. എം.സുധാകര മാരാർ സ്വാഗതം പറഞ്ഞു.യൂണിറ്റ് രക്ഷാധികാരി ശ്രീ.കെ.സുബ്രഹ്മണ്യ മാരാർ യോഗം ഉദ്ഘാടനം ചെയ്തു.
ക്യാഷ് അവാർഡ് വിതരണം കണ്ണൂർ ജില്ലാ ജോ. സെക്രട്ടരി ശ്രീ. പി.വി.വേണുഗോപാല മാരാർ നിർവഹിച്ചു.ക്യാഷ് അവാർഡിനും അനുമോദനത്തിനും അർഹത നേടിയ കുട്ടികൾ ഹരി നാരായണൻ, ആദിത്യ പ്രസാദ് (SSLC), അപർണ്ണ രാധാകൃഷ്ണൻ (+2), ധന്യ സുധാകരൻ (B.Tech) .വിജയികളെ അനുമോദിച്ചും ക്ഷേമ സഭയുടെ പ്രവർത്തനത്തെക്കുറിച്ചും സംസ്ഥാന പ്രസിഡൻറ് ശ്രീ.എൻ.ഇ.ഭാസ്കര മാരാർ സംസാരിച്ചു.
വിജയികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടു് ശ്രീമതി.വനജ ടീച്ചർ ( യൂണിറ്റ് ട്രഷറർ) ശ്രീ.പി.കുമാരൻ, ശ്രീ.വി.വി.സത്യനാരായണൻ, ശ്രീമതി. ലത ടീച്ചർ, ശ്രീ.പി.വി.ശശിധര മാരാർ എന്നിവർ സംസാരിച്ചു. ശേഷം വിജയികൾ മറുപടി പ്രസംഗം നടത്തി.