കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പാട്ടുത്സവവും കളത്തിലരിയും പാട്ടും ഇന്ന്


കണ്ണാടിപ്പറമ്പ് :- 
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് വ്യാഴാഴ്ച ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിരുവത്താഴത്തിന് അരി അളവോടെ തുടക്കം കുറിച്ചു.ഇന്ന് രാവിലെ ഉഷ: പാട്ട്, നവകാഭിഷേകം, ഉച്ച: പൂജ, ഉച്ചപ്പാട്ട് എന്നിവ നടന്നു.വൈകു: 6 മണിക്ക് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ തുടർന്ന് വടക്കേ കാവിലേക്ക് എഴുന്നള്ളത്ത് ,നാഗപ്പാട്ട്, തിരിച്ചെഴുന്നള്ളത്ത്, കള പൂജ, കളം മായ്ക്കൽ, കളത്തിലരി എന്നിവ നടക്കും കളം വരയലിന് കരിയിൽ സതീശൻ നമ്പ്യാർ മരുതായിയും വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയും കാർമികത്വം വഹിക്കും

മഹാരുദ്രയജ്ഞത്തിൻ്റെ ആറാം ദിവസമായ നാളെ (ശനി) ശ്രീരുദ്രജപം, രുദ്രാഭിഷേകം, വിശേഷാൽ പൂജകൾ ,വൈകുന്നേരം ഭഗവതിസേവ എന്നിവ നടക്കും തുലാം മാസത്തിലെ മൂന്നാം ശനിയാഴ്ച ഇതോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകളും ഉണ്ടായിരിക്കും

Previous Post Next Post