ശുപാർശിത വിഭാഗ കോർപ്പറേഷൻ ധനസഹായം വിതരണം ചെയ്യണം കെ.എം.എസ്.എസ്

 




കണ്ണാടിപ്പറമ്പ് : കേരള സംസ്ഥാന പരിവർത്തിത - ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ്റെ കഴിഞ്ഞ വർഷത്തെ പ്രോത്സാഹന ധനസഹായം ഉടൻ വിതരണം ചെയ്യണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ. എം. എസ്.എസ് ) കണ്ണാടിപ്പറമ്പ് ശാഖാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

ഒ.ഇ.സി.ആനുകൂല്യ ത്തിൻ്റെ കാലതാമസം ഒഴിവാക്കാൻ മുൻകൂർ ഫണ്ട് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡൻറ് മുണ്ടേരി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ.ജനാർദ്ദനൻ, വനിതാവേദി ജില്ലാസെക്രട്ടറി എൻ.ലതിക പുരുഷോത്തമൻ, കെ.എം.എസ്.എസ് ജില്ലാ കമ്മിറ്റി അംഗം എ.രവീന്ദ്രൻ, ശാഖാസെക്രട്ടറി കെ.ദിവാകരൻ, പി.വി.ഗോവിന്ദൻ, ശാഖാ വൈസ് പ്രസിഡണ്ട് മുണ്ടേരി പുരുഷോത്തമൻ, ജോ: സെക്രട്ടറി രജീഷ് മുണ്ടേരി, വനിതാവേദി ശാഖാ പ്രസിഡൻറ് വി.കെ. പ്രേമമല്ലി, സെക്രട്ടറി വിജിന ശ്രീലേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി,പിജി ഉന്നതവിജയികളെ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് കൊച്ചുകുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

ഭാരവാഹികളായി പി.വി.ഗോവിന്ദൻ ,ചാലിൽ കുഞ്ഞമ്പു ( രക്ഷാധികാരികൾ ), മുണ്ടേരി ഗോവിന്ദൻ (പ്രസി.), എം.പുരുഷോത്തമൻ (വർക്കിംഗ് പ്രസി. ), മാക്കൂട്ടൻ രമേശൻ (വൈസ് പ്രസി.), കെ.ദിവാകരൻ (സെക്ര.), രജീഷ് മുണ്ടേരി (ജോ: സെക്ര.) ,കെ.പ്രമീള ഭാസ്കരൻ ( ഖജാ. ) എന്നിവരെ തിരഞ്ഞെടുത്തു.

Previous Post Next Post