കൊളച്ചേരി :- പെട്രോൾ, ഡീസൽ വർദ്ദനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര - കേരള സംസ്ഥാന സർക്കാറുകൾ ചെയ്യുന്നതെന്ന് ഡിസിസി ജന.സെക്രട്ടറി ടി ജയകൃഷ്ണൻ കുറ്റപ്പെടുത്തി.കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇന്ധന വിലവർദ്ധനവിനെതിരെ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിപ്പിക്കുന്ന ജനങ്ങൾക്ക് തീരാദുരിതമാണ് ഇന്ധനവില വർദ്ധനവിലൂടെ ഉണ്ടായിരിക്കുന്നത്.സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതെ ജനങ്ങളെ ദുരിതക്കയത്തിൽ തള്ളി വിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങിന് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് കെഎം ശിവദാസൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജന.സെക്രട്ടറി അഡ്വ.കെ സി ഗണേശൻ മുഖ്യപ്രഭാഷണം നടത്തി.ദളിത് കോൺ. സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയ്ലേരിയൻ, ബ്ലോക്ക് സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ.കെ മധു, സി എച്ച് മൊയ്ദീൻ കുട്ടി, മണ്ഡലം പ്രസിഡൻ്റുമാരായ കെ പി ശശിധരൻ , എൻ.പി പ്രേമാനന്ദൻ, ബാലസുബ്രഹ്മണ്യം,യൂത്ത് കോൺ.തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് നിസാം മയ്യിൽ എന്നിവർ സംസാരിച്ചു.
എം അനന്തൻ മാസ്റ്റർ, വി പത്മനാഭൻ മാസ്റ്റർ ,പി പി വി സന്തോഷ്, എം സജിമ, സി കെ സിദ്ദിഖ്, എം ടി അനീഷ്, യൂത്ത് കോൺ. മണ്ഡലം പ്രസിഡൻ്റ്മാരായ ഇർഷാദ്, അമൽ കുറ്റ്യാട്ടൂർ, ഷംസുദ്ദീൻ കണ്ടക്കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കൊളച്ചേരി ബ്ലോക്ക് കോൺ. കമ്മിറ്റി വൈസ് പ്രസിഡൻറ് പി പി പ്രഭാകരൻ സ്വാഗതവും എംകെ സുകുമാരൻ നന്ദിയും പറഞ്ഞു.
കമ്പിലിൽ നിന്നും പന്ന്യങ്കണ്ടിയിലേക്ക് നടന്ന മാർച്ചിലും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
.