കണ്ണൂർ:- പരിശുദ്ധ ഇസ്‌ലാം മതത്തെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണത വ്യക്തികളും സമൂഹവും പ്രസ്ഥാനങ്ങളും ഉപേക്ഷിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പി.പി.ഉമർ മുസ്‌ലിയാർ പറഞ്ഞു.
ജില്ലാ സമസ്ത കോ ഓർഡിനേഷൻ സമിതി സംഘടിപ്പിച്ച സമസ്ത ബോധനയത്നം ജില്ലാതല സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് എ.ഉമർ കോയ തങ്ങൾ പ്രാർഥന നിർവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി.അബ്ദുള്ള മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു.
സുന്നി യുവജനസംഘം സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
മാണിയൂർ അബ്ദുറഹ്‌മാൻ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി, ബ്ലാത്തൂർ അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, അബൂബക്കർ ബാഖവി കമ്പിൽ, കൊതേരി മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് മുട്ടം, പി.ടി.മുഹമ്മദ്, പി.പി.മുഹമ്മദ് കുഞ്ഞി അരിയിൽ, അബൂബക്കർ യമാനി എന്നിവർ സംസാരിച്ചു.