കണ്ണോത്തും ചാലിൽ തട്ട് കട വാഹനമിടിച്ച് തകർന്നു

 

കണ്ണൂർ:-കണ്ണോത്തും ചാലിൽ തട്ട് കട വാഹനമിടിച്ച് തകർന്നു. അപകടത്തിൽ രണ്ട് വാഹനങ്ങൾ തകർന്നു. കണ്ണോത്തുംചാൽ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ അപ്പങ്ങളും ചായയും ലഭിക്കുന്ന ഷാജഹാൻ്റെ തട്ട് കടയിലേക്ക് നിസാൻ എക്സ്ട്രൈൽ കാറാണ് ഇടച്ചു കയറിയത്. 

തട്ടുകട ഇടിച്ച് തകർത്ത ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന കാറും, ടിപ്പർ ലോറിയിലും ഇടിച്ച ശേഷം മാണ് നിന്നത്. ഡ്രൈവർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

Previous Post Next Post