കുറ്റ്യാട്ടൂർ :- DYFI യുടെയും മഹിളാ അസോസിയേഷൻ്റേയും നേതൃത്വത്തിൽ വേശാല 39 മൈലിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കൂട്ടായ്മ സംഘടിപ്പിച്ചു .
പുകാസ ജില്ലാ വൈസ് പ്രസിഡന്റ് സ: ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. dyfi മാണിയൂർ ഈസ്റ്റ് മേഖല സെക്രട്ടറി സ: നിജിലേഷ് സി സ്വാഗതം പറഞ്ഞു AIDWA മാണിയൂർ ഈസ്റ്റ് മേഖല സെക്രട്ടറി സ.പി അജിത അദ്ധ്യക്ഷത വഹിച്ചു.
DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സ:കെ.വി പ്രതീഷ് സംസാരിച്ചു. AIDWA മാണിയൂർ ഈസ്റ്റ് മേഖല പ്രസിഡന്റ് ചന്ദ്രമതി നന്ദി പറഞ്ഞു.