കുറ്റ്യാട്ടൂർ: പത്താംമൈൽ ഇ.എം.എസ്. സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നിർമിച്ച എം. അച്യുതൻ സ്മാരക ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. മികച്ച ഗ്രന്ഥാലയ പ്രവർത്തകനുള്ള പുരസ്കാരം നേടിയ കെ. പദ്‌മനാഭൻ, സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ആർദ്ര തോപ്രത്ത് എന്നിവരെ ആദരിച്ചു.
വി. മനോമോഹനൻ അധ്യക്ഷത വഹിച്ചു. സി.പി.എം. മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ എം.പി. അച്യുതന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, പി.വി. ലക്ഷ്മണൻ, ടി.ആർ. ചന്ദ്രൻ, എം.കെ. ലിജി, പഞ്ചായത്തംഗം എ. മിനി, എ. പ്രഭാകരൻ, പി.കെ. വിജയൻ, കെ. ബാലൻ, പി.പി. മഹേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീതസംവിധായകൻ ഷൈൻ വെങ്കിടങ്ങിന്റെ നേതൃത്വത്തിൽ പാട്ടുവഞ്ചി-നാടൻപാട്ടുകളുടെ അവതരണവും നടന്നു.
എം.പി. അച്യുതൻ സ്മാരക ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു