കൊളച്ചേരി: -കുഞ്ഞുങ്ങൾക്ക് നല്ല പച്ചക്കറികൾ ലഭ്യമാക്കാനും കൃഷിപാഠങ്ങൾ പഠിപ്പിക്കാനും സ്കൂളിൽ പച്ചക്കറിത്തോട്ടമൊരുക്കി അമ്മമാർ. കൊളച്ചേരി ഇ.പി.കെ.എൻ.എസ്.എ എൽ പി സ്കൂളിലാണ് മദേർസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടമുണ്ടാക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചത്.
കൊളച്ചേരി കൃഷിഭവൻ കൃഷി ഓഫീസർ ഡോ.അഞ്ജുപത്മനാഭൻ വിത്തു നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.വെണ്ട, ചീര, താലോരി, കക്കിരി, വഴുതന, കയ്പ, പയർ തുടങ്ങിയ വിത്തുകളാണ് കൃഷി ചെയ്തത്.
കെ.വി.ശങ്കരൻ അധ്യക്ഷനായി. മദേർസ് ഫോറം പ്രസിഡൻ്റ് വി.രേഖ സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ നന്ദിയും പറഞ്ഞു.കെ.ശാന്ത,പി.ഉഷ, റീജ ചന്ദ്രൻ,കെ.കെ. സിന്ധു, നമിത പ്രദോഷ്, ടി.വി. ജീജ,പ്രിയ.കെ.എ, സുസ്മിത.ഒ, സുഷിത.പി,പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ,ടി.മുഹമ്മദ് അഷ്റഫ്, സി.സത്യൻ, ശിഖ.കെ, വി.വി. രേഷ്മ, ഇ.എ.റാണി തുടങ്ങിയവർ നേതൃത്വം നൽകി.