മലബാർ ദേവസ്വം കമ്മീഷണർക്ക് സ്വീകരണം നൽകി


കണ്ണാടിപ്പറമ്പ് :-
മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ.നീലകണ്ഠന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി എത്തിച്ചേർന്നതായിരുന്നു കമ്മീഷണർ.  മഹാരുദ്രയജ്ഞ ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്രത്തിൽ നടക്കുന്ന വിശേഷങ്ങളെക്കുറിച്ചും ഉത്സവങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞു. 

 എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ , യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരി ,ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ ,ബി.എം.വിജയൻ, പി.സുധീർ, ക്ഷേത്ര ജീവനക്കാർ എന്നിവർ  സ്വീകരണ പരിപാടിയിൽ പങ്കു ചേർന്നു



.

Previous Post Next Post