മയ്യിൽ :- പെട്രോൾ, ഡീസൽ, പാചകവാതകം, മണ്ണെണ്ണ, എന്നിവയുടെ വില വർദ്ദന വ് പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി പി എം മയ്യിൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ജനകീയ ധർണ്ണ സംഘടിപ്പിച്ചു.
രാവിലെ 10 മുതൽ വൈകിട്ട് 6 വരെയായിരുന്നു ധർണ്ണാ സമരം സംഘടിപ്പിച്ചത്.
ധർണ്ണാ സമരം കല്ല്യാശ്ശേരി എം എൽ എ എം വിജിൽ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം ദാമോദരൻ അധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ ,ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ധർണ്ണാ സമരത്തിന് സമാപനം സി പി എം ജില്ലാ കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു.