കുടിവെളളത്തിനായി ബുദ്ധിമുട്ടുന്ന കുടുംബത്തിന് IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് വക സൗജന്യ വാട്ടർ കണക്ഷൻ


കൊളച്ചേരി :-
കൊളച്ചേരിപറമ്പ് നാല് സെൻറ് കോളനിയിലെ കെ.പി മമ്മുവിൻ്റെ കുടുംബത്തിന് ഐആർപിസി  കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് സൗജന്യമായി വാട്ടർ കണക്ഷൻ നൽകി.

ചുമട്ട് തൊഴിലാളിയായ മമ്മു രോഗബാധിതനായി കിടപ്പിലാണ് . പഞ്ചായത്ത് അധീനതയിലുള്ള കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാർജ് അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ  പമ്പിംഗ് തടസപെടുകയും ചെയ്തു.  കുടിവെളളത്തിന് ബുദ്ധിമുട്ടുന്ന കുടുംബത്തിൻ്റെ അവസ്ഥ മനസിലാക്കിയാണ് ഐആർപിസി കണക്ഷൻ നൽകാൻ തയ്യാറായത്.

സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.സി സീമ അധ്യക്ഷത വഹിച്ചു.

CPM കൊളച്ചേരി ലോക്കൽ സിക്രട്ടറി  കെ.രാമകൃഷ്ണൻ , ഐആർ പി സി ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര ,കെ.വി പത്മജ , KWA എംപ്ലോയീസ് യൂനിയൻ CITU  കണ്ണൂർബ്രാഞ്ച് പ്രസിഡൻ്റ് കെ ടി റിയാസ് പ്രസംഗിച്ചു.ബ്രാഞ്ച് സെക്രട്ടറി കെ.വി ആദർശ് സ്വാഗതവും ഇ.പി ജയരാജൻ നന്ദിയും പറഞ്ഞു.




Previous Post Next Post