കൊളച്ചേരി :- ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥലയം പെരുമാച്ചേരി സംഘടിപ്പിച്ച Under23 , 5s ഫുട്ബോൾ ടൂർണമെന്റിൽ ബൂസ്റ്റേഴ്സ് കാവുംചാൽ ചാമ്പ്യൻമാരായി. ഫൈനലിൽ എവെർ ഗ്രീൻ കയരളംമൊട്ടയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സി.ഒ.ചാത്തു നായർ സ്മാരക ട്രോഫിയും 5000/- രൂപ ക്യാഷ് പ്രൈസും സ്വന്തമാക്കി.1st റണ്ണർ അപ്പ് ആയ എവെർ ഗ്രീൻ കയരളംമൊട്ട ഇ ടി കൃഷ്ണൻ മാസ്റ്റർ സ്മാരക ട്രോഫിയും 3000/- രൂപ ക്യാഷ് പ്രൈസും നേടിയപ്പോൾ 2nd റണ്ണർ അപ്പ് CBT തയ്യിൽ വളപ്പ് ലക്ഷമി റാം ട്രസ്റ്റ് സ്മാരക ട്രോഫിയും 1000/- രൂപയും സ്വന്തമാക്കി.
ഇന്നലെ പാടിക്കുന്ന് TNM സ്പോർട്സ് ക്ലബിൽ നടന്ന ഫുട്ബോൾ ടൂർണമെൻ്റിൽ ജില്ലയിലെ 32 ടീമുകൾ മാറ്റുരച്ചു. ശ്രീ എം ബി കുഞ്ഞികണ്ണൻ കിക്ക് ഓഫ് ചെയ്താണ് ടൂർണമെന്റിന് ആരംഭം കുറിച്ചത്.
വിജയികൾക്കുള്ള സമ്മാന വിതരണം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ നിർവ്വഹിച്ചു. ശ്രീ സി ശ്രീധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശ്രീ കെ എം ശിവദാസൻ,ശ്രീ കെ സി ഗണേശൻ, ശ്രീമതി എം സജ്മ, ശ്രീ ബാല സുബ്രമണ്യം,ശ്രീ ശശിധരൻ, ശ്രീ വി കെ നാരായണൻ,ശ്രീ സുരേന്ദ്രൻ മാസ്റ്റർ,ശ്രീ വിനോദ് ആർമി എന്നിവർ ആശസകൾ നേർന്നു സംസാരിച്ചു. ടി പി സുമേഷ് സ്വാഗതവും ഒ സി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
പി രഞ്ജിത്ത്, സി ഒ ശ്രീജേഷ്, അരവിന്ദൻ, മനോജ്, അശോകൻ,മഹീന്ദ്രൻ, സതീഷ്, ശ്രീരാഗ്, തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.