സ്നേഹഭവനത്തിന് കോൺഗ്രസ് 100 ചാക്ക് സിമന്റ് കൈമാറി

 

മയ്യിൽ: ജില്ലാ ന്യൂനപക്ഷ കോൺഗ്രസ് കമ്മിറ്റി നിർമിക്കുന്ന സ്നേഹഭവനം പദ്ധതിക്ക് കോൺഗ്രസ് കടൂർ ബൂത്ത് കമ്മിറ്റി 100 ചാക്ക് സിമന്റ് കൈമാറി. ന്യൂനപക്ഷ കോൺഗ്രസ് ജില്ലാ ചെയർമാൻ എം.പി.അസൈനാർക്ക് ആദ്യ ഗഡുവായാണ് സിമന്റ് കൈമാറിയത്.

എ.അബുബക്കർ പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം.ശിവദാസൻ മുഖ്യാതിഥിയായിരുന്നു.

മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ, കെ.പി.ചന്ദ്രൻ, സി.എച്ച്.മൊയ്തീൻകുട്ടി, ഒ.ഐ.സി.സി. ജില്ലാ പ്രസിഡന്റ് പി.പി.മുസ്തഫ നണിയൂർ നമ്പ്രം, അഹമ്മദ് തേർലായി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.വി.അബ്ദുൾമജീദ്, പ്രജീഷ് കോറളായി, മനാഫ് കൊട്ടപ്പൊയിൽ, അരവിന്ദൻ പെരുമാച്ചേരി എന്നിവർ സംസാരിച്ചു.

Previous Post Next Post