തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ട് മുതല്‍ 10 വരെ നടക്കുന്ന സംസ്ഥാന സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വോളീബോള്‍ ടീമംഗങ്ങളെ പ്രഖ്യാപിച്ചു. പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ സബ് ഡിവിഷന്‍ ഓഫീസിലെ എം വി രാമകൃഷ്ണന്‍ ടീമിനെ നയിക്കും. സെലക്ഷന്‍ ലഭിച്ചവര്‍:
പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ സബ് ഡിവിഷന്‍, കണ്ണൂര്‍ അസി.എഞ്ചിനീയര്‍ എം വി രാമകൃഷ്ണന്‍ (ടീം ക്യാപ്റ്റന്‍), സീനിയര്‍ കോ- ഓപ്പ് ഇന്‍സ്‌പെക്ടര്‍ പ്രോജക്റ്റ് ഓഫീസ് (കയര്‍) കണ്ണൂര്‍ ബോബി അഗസ്റ്റിന്‍, പയ്യന്നൂര്‍ സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഹെഡ് ക്ലാര്‍ക്ക് ഒ ടി സത്യന്‍,
ചെറുപുഴ ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് എ അഗസ്റ്റിന്‍, ജില്ലാ വ്യവസായ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് കെ പി നൗഷാദ്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ)ഓഫീസ് തലശ്ശേരി വാല്വേഷന്‍ അസിസ്റ്റന്റ് സി വി മോഹനന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് കെ സിജു, അഴീക്കല്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡ്രൈവര്‍ കെ സജീവന്‍, തളിപ്പറമ്പ് സൗത്ത് (മയ്യില്‍) അസി എജ്യുക്കേഷണല്‍ ഓഫീസ് ക്ലര്‍ക്ക് വിവേക് കമലാക്ഷന്‍, ജിഎച്ച്എസ്എസ് ചട്ടുകപ്പാറ കായികാധ്യാപകന്‍ ധനേഷ് രാമ്പേത്ത്, ജിഎച്ച്എസ്എസ് മാലൂര്‍ കായികാധ്യാപകന്‍ സി കെ രഞ്ജിത്ത്, പയ്യന്നൂര്‍ സബ്‌കോര്‍ട്ട് പ്രോസസ്സ് സെര്‍വര്‍ എ റംഷാദ്.