കമ്പിൽ:-2022 ജനുവരി 2, 3 (ഞായർ, തിങ്കൾ ) ദിവസങ്ങളിലായി വേശാല ഖാദിരിയ്യ സുന്നീ മദ്റസയിൽ നടക്കുന്ന SYS സോൺ കേമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. മഹല്ല് പ്രസിഡന്റ് അബൂബക്കർ ഹാജിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം ബശീർ മുസ്‌ലിയാർ ആറളം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ചെയർമാൻ അബൂബക്കർ ഹാജി, ജനറൽ കൺവീനർ ഇഖ്ബാൽ ബാഖവി, ഫിനാൻസ് സിക്രട്ടറിഅബ്ദുൽ റഷീദ് വൈസ് ചെയർമാൻ,ബശീർ മുസ്ല്യാർ ആറളം, അബ്ദുൽ സത്താർ അഹ്സനി, യൂസുഫ് ദാരിമി കൺവീനർ ബശീർ അമാനി, മുഹമ്മദ് ശാഫി, സിഅംഗങ്ങൾനൂറുദ്ധീൻ ബാഖവി, അബ്ദുല്ലക്കുട്ടി സഖാഫി, ഇർഷാദ് എം കെ സ്റ്റേജ് & ഡെക്കറേഷൻ അബ്ബാസ് സഅദി, മുഹമ്മദ് ശഫീഖ്, മുനീർ കെ , ശാക്കിർ എം കെ ഫുഡ്&അക്കമഡേഷൻ അബൂ മുഹ്സിന , മഹ്മൂദ് ഹാജിളന്റിയേഴ്സ് ക്യാപ്റ്റൻമാർ അബ്ദുൽ റഹ്മാൻ അശ്റഫി, ഫാഇസ് എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ നസീർ സഅദി കയ്യങ്കോട്, ഉമർ സഖാഫി ഉറുമ്പിയിൽ, മുനീർ സഖാഫി കടൂർ, ശാഫി അമാനി മയ്യിൽ, സിദ്ധീഖ് മൗലവി കൊട്ട പൊയിൽ, ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി പ്രസംഗിച്ചു.