ഡിസംബർ 3 ലോക ഭിന്നശേഷി ദിനം

 

1981 ൽ  ലോകാരോഗ്യ  സംഘടന ആദ്യമായി ലോക ഭിന്നശേഷി വർഷം ആചരിച്ചു1994 ൽ സാർക്ക് രാജ്യങ്ങൾ ലോക വികലാംഗ  വർഷം  ആചരിച്ചതിന് ശേഷമാണ്ക്യരാഷ്ട്ര സഭയുടെ പ്രോൽസാഹനത്തോടപിന്നീട്  എല്ലാ വർഷംവും ഡിസംബർ 3 ന്  ലോക ഭിന്നശേഷി  ദിനമായ ആചരിക്കുവാൻ  തുടങ്ങിയത്.

വിവിധ തരത്തിലുള്ള അംഗ വൈകല്യo  ബാധിച്ചവരെ ക്കുറിച്ചു ചിന്തിക്കാനും അവരുടെ ജീവിതത്തിലെ അപൂർണ്ണതകളെയും ശരണാവസ്ഥയെയും ഓർക്കുവാനും നാടിനു ലോകം സമ്മാനിച്ച ദിനമാണ്   ഡിസംബർ 3, ലോക ഭിന്നശേഷി ദിനം . 

ശാരീരികമോ , ബുദ്ധിപരമോ  സംവേദന പരമോ ആയ ബലഹീനതകൾ ഉള്ളവരും ഇത്തരം ബലഹീനതകൾ വിവിധ  പ്രതിബന്ധങ്ങളും ആയി സമ്പർക്കത്തിൽ എത്തുമ്പോൾ മറ്റുള്ളവർക്കൊപ്പം  തുല്യ അളവിൽ സമൂഹത്തിൽ പൂർണ്ണമായും ഗുണപരമായും ഇടപെടൽ നടത്തുവാൻ കഴിയാത്ത വരെയുമാണ് ഭിന്നശേഷി  എന്ന്  യുനൈറ്റഡ്‌  നേഷനൽ  കൺവെൻഷൻ ഓൺ ദി   റൈറ്റ്സ്    ഓഫ് പേഴ്സൺസ്  വിത്ത്  ഡിസബിലിറ്റി (യു എൻ സി പി ആർ പി  ഡി ) എന്ന അന്താ രാഷ്ട്ര കൺവെൻഷൻ നിർവ്വ്ചിക്കുന്നത് .           

ലോകത്തിൽ   ഭിന്നശേഷി  നേരിടുന്നവ രുടെ  അവകാശങ്ങളും   അന്തസ്സും സുസ്ഥിതിയും സംരക്ഷിക്കുകയാണ് 158  ലോകരാഷ്ട്രങ്ങൾ ഒപ്പുവെച്ച്‌   2008   മെയ് 3 ന്   പ്രാബല്യത്തിൽ വന്ന ഈ അന്താരാഷ്ട്ര  കോൺവെൻഷൻ ന്റെ ലക്‌ഷ്യം . 

ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ 13 മുതൽ 20 ത്  കോടിയോളം വരുന്ന ഒരു വലിയ ജനവിഭാഗം ഭിന്ന ശേഷിക്കാരുണ്ടെന്നു കണക്കു കൾ വെളിപ്പെടുത്തുന്നുണ്ട് .

എന്നാൽ രാജ്യത്തെ പൊതുമേഖലാ തൊഴിൽ  രംഗത്ത് 3 ശതമാനം ജോലി  സംവരണം ചെയ്യുന്ന നിയമം നിലനിൽക്കുന്നുണ്ടെങ്കിലും  വെറും ഒരു ശതമാനം മാത്രമാണ് ഈ മേഖലയിൽ  ഇവരുടെ പ്രാധിനിത്യം നിലവിൽ സാധ്യമായിട്ടുള്ളത്.

പരിമിതികളെ അതിജീവിച്ചൂ മുന്നോട്ടു വരുമ്പോഴും ഒപ്പം നിർത്താൻ വേണ്ടത്ര കൈകൾ നീളുന്നില്ല എന്നതാണ് ഈ കണക്കുകൽ വ്യക്തമാക്കുന്നത് . .  

സമൂഹത്തിന്റെ സഹതാപമല്ല , പകരം എല്ലാവരെയും പോലെ  അഭിമാനകരമായ നിലനിൽപ്പാണ്‌ ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത് . 

അവരുടെ ആ  ആഗ്രഹത്തിനൊപ്പം നിന്ന്  നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരെ പിന്നോട്ട് തള്ളാതെ  ഒപ്പം ചേർത്തു നിർത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള ധാർമ്മികമായ ഉത്തരവാദിത്വം സമൂഹത്തിനുണ്ട് എന്ന് ഓർമ്മിപ്പി ക്കുന്നതിനു   വേണ്ടി ആണ്   ഈ ദിനം ഓരോ വർഷവും ഓരോ സന്ദേശവുമായി  നമ്മുടെ മുന്നിൽ എത്തുന്നത് .

ഇവരുടെ ചെറിയ ചെറിയ വൈകല്യങ്ങളെ മാറ്റിനിർത്തി ഇവരിലെ കഴിവുകളെ കണ്ടെത്തുകയും അത്  വളർത്തി കൊണ്ടുവന്നു അവരെ സ്വയം ജീവിക്കാൻ  പ്രാപ്‌തരാക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് കൂടി ഈ ദിനം ഓർമ്മിപ്പിക്കുന്നു. 


ഭിന്നശേഷി ദിനാചരണവും ബോധവൽക്കരണവും പതിവായി നടക്കുന്നുണ്ട് എങ്കിലും  സമൂഹത്തിൽ ഇന്നും വേണ്ടത്ര പരിഗണന ഇവർക്ക് പലപ്പോഴും ലഭിക്കുന്നില്ല എന്ന് മാത്രമല്ലമിക്കപ്പോഴും അവഗണന നേരിടുകയും ചെയ്യുന്നുണ്ട് എന്നതാണ്  പരമാർത്ഥം.

ഇവരുടെ ഉന്നമനത്തിനായി  ലോകരാജ്യങ്ങൾ ഒട്ടേറെ  പദ്ധതികൾ മുന്നോട്ട് വയ്ക്കുന്നണ്ടെങ്കിലും

മിക്കപ്പോഴും  അവയൊന്നും ഇവരുടെ കൈകളിൽ  എത്തുന്നില്ല എന്നതാണ് യാദാർത്ഥ്യം.


ഭിന്നശേഷി സമൂഹത്തിന്  ശേഷിക്കുറവല്ല, മറിച്ച് പരമ്പരാഗത സങ്കൽപ്പങ്ങളിൽ  നിന്നുള്ളവിഭിന്നമായ ശേഷികളുമായിട്ടാണ്  ഇവരോരുത്തരും ജനിക്കുന്നതും ജീവിക്കുന്നതുംഎന്ന വലിയ സത്യമാണ്  സമൂഹം തിരിച്ചറിയേണ്ടത്. 

  ജന്മസിദ്ധമോ ജനിതകമോ  ആർജ്ജിതമോ ആണ്   വൈദ്യശാസ്ത്രത്തിൽ  ഭിന്നശേഷി ക്ക് കാരണപറയപ്പെടുന്നത് എങ്കിൽ-ഭിന്നശേഷിയുടെ  സാമൂഹിക മാതൃക അനുസരിച്ച്  ഒരു വ്യക്തിയുടെ പ്രത്യേകതകളേയും കഴിവുകളെയും  പരിമിതികളേയും   ഉൾക്കൊള്ളുന്നതിന് സമൂഹത്തിന് കഴിയാതെ പോകുന്ന ഏതൊരവസ്ഥയും വൈകല്യoങ്ങളാണ്.


 ശരീരം   തളർത്താത്ത  മനസ്സുമായി ജീവിക്കുന്ന അവരെ ഓർക്കാനും  ഒപ്പം ചേർത്ത് നിർത്തി

ജീവിതത്തിൻറെ പടവുകൾ  കയറാൻ  അവർക്ക് സഹായകമാവും വിധം ഒരു കൈത്താങ്ങാവാനും

നമുക്ക് ഓരോരുത്തർക്കും കഴിയണം – കഴിയും എന്ന ഉറച്ച വിശ്വാസത്തോടെ...


രാഷ്ടീയ- സാമൂഹിക-സാമ്പത്തീക –സാംസ്ക്കാരീക രംഗങ്ങളിൽ അവർക്കുണ്ടാവേണ്നേട്ടങ്ങൾ ഏകോപിപ്പിച്ച്  അവയേക്കുറിച്ച് അവബോധമുണ്ടാക്കുവാനും-വികലാംഗരെസ്വന്തമായി സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ  അനുവദിക്കയും അതിനവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശ്ശിക്കുന്നത്.


ഈ വർഷത്തെ ഭിന്നശേഷി ദിന സന്ദേശ്ശം  ആഹ്വാനം ചെയ്യും പോലെ,leadership and participation of persons with  disabilities toward an inclusive, accessible and sustainable post COVID 19 world.കോവിഡ് 19 തിന് ശേഷം, വൈകല്യമുള്ളവരുടെ നേതൃത്വത്തിലും പങ്കാളിത്തത്തോടുംകൂടി , അവരെക്കൂടി ഉൾക്കൊള്ളാൻ  പ്രാപ്തവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്ന്നു കയറാനും  നടക്കാനും നമുക്ക്  കഴിയും എന്ന ആത്മ വിശ്വാസത്തോടെഇനിയുള്ള നാളിൽ -, വൈകല്യങ്ങളുടെ പേരിൽ ഒരു വ്യക്തി പോലും ജീവിതത്തിൻറെ  ഏണിപ്പടിയിൽ  കിതച്ചും പകച്ചും നിൽക്കാനിടയാകാതെ

നമ്മുടെ കരങ്ങളും  പ്രവർത്തികളും അവർക്ക് താങ്ങും തണലും ആവട്ടഎന്ന ആഗ്രഹത്തോടെ----ആശംസകളോടെ----

                                                                                     സരസ്വതി .കെ 

ഫാര്മസിസ്റ് സ്റ്റോർ കീപ്പർ 

ജനറൽ ഹോസ്പിറ്റൽ 

തലശ്ശേരി 

സംസ്ഥാന സെക്രട്ടറി 

കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ് അസോസിയേഷൻ 

Previous Post Next Post