കുളത്തില്‍ വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

 


അഴീക്കോട്:- ഓലാടതാഴെയിലെ അയ്യൻ കോവിൽ ക്ഷേത്രകുളത്തിൽ കാൽതെറ്റി വീണ് വിദ്യാർഥി മുങ്ങി മരിച്ചു. അഴീക്കോട് പോർട്ട് റോഡ് ചേരിക്കൽ കാവിന് സമീപം ചെറിയാണ്ടി മഹേഷിന്റെയും ബിന്യയുടെയും മകൻ യാദവ് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് സംഭവം. കൂട്ടുകാരുമായി ക്ഷേത്രത്തിൽ എത്തിയ യാദവ് അബദ്ധത്തിൽ കാൽതെറ്റി ക്ഷേത്രകുളത്തിൽ വീഴുകയായിരുന്നു. 

കുട്ടികളുടെ  ബഹളം കേട്ട്  സമീപവാസികൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി കുളത്തിലേക്ക് മുങ്ങി താഴുകയായിരുന്നു. അഗ്നിരക്ഷസേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു. അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: വൈഗ. വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post