കണ്ണൂർ:-കണ്ണൂർ ജില്ലയിലെ 11 സോണുകളിലുള്ള പി ആർ, മീഡിയ ടീം അംഗങ്ങൾക്കായി മീഡിയ ശിൽപ്പശാല സം ഘടിപ്പിച്ചു. കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന ശിൽപ്പശാല യിൽ ജില്ലാ ഫിനാൻസ് സെകട്ടറി നിസാർ അതിരകം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസി ഡന്റ് കെ എം അബ്ദുല്ലക്കു ട്ടി ബാഖവി മഖ്ദൂമി ഉദ്ഘാട നം ചെയ്തു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, പ്രമുഖ മാധ്യമ പ്രവർത്തകൻ മുസ്തഫ പി എറയ്ക്കൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഇഖ്ബാൽ മാസ്റ്റർ പാനൂർ, റഫീഖ് അമാനി തട്ടുമ്മൽ സം ബന്ധിച്ചു. ജില്ലാ സെക്രട്ടറി റശീദ് കെ മാണിയൂർ സ്വാഗ തവും മഹ്ബൂബ് മാട്ടൂൽ നന്ദി യും പറഞ്ഞു.