വിലകൂടില്ല: തുണിത്തരങ്ങളുടെ ജിഎസ്ടി വർധന താൽക്കാലമില്ല

 


ന്യൂഡൽഹി: തുണിത്തരങ്ങളുടെ ജിഎസ്ടി വർധന തൽക്കാലം നടപ്പാക്കേണ്ടെന്ന് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഇതോടെ വസ്ത്രങ്ങളുടെ ജിഎസ്ടി അഞ്ചുശതമാനത്തിൽതന്നെ തുടരും.

ജനുവരി ഒന്നുമുതൽ ജിഎസ്ടി നിരക്ക് അഞ്ചിൽനിന്ന് 12ശതമാനമായി ഉയർത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളിൽനിന്നും ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും സമ്മർദമുണ്ടായതിനെതുടർന്നാണ് വർധന തൽക്കാലംവേണ്ടെന്ന് തീരുമാനിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന അടുത്ത ജിഎസ്ടി യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും. അതേസമയം, പാദരക്ഷകളുടെ ജിഎസ്ടി വർധന പിൻവലിച്ചിട്ടില്ല. 1000 രൂപയ്ക്കുമുകളിലുള്ള ചെരുപ്പുകളുടെ വില ജനുവരി ഒന്നുമുതൽ കൂടും

Previous Post Next Post