കൊളച്ചേരി:-ജനുവരി 2ന് നടക്കുന്ന DYFI കൊളച്ചേരി സൗത്ത് മേഖല സമ്മേളനത്തിൻ്റ ഭാഗമായി പോസ്റ്റർ രചന ക്യാമ്പ് നടത്തി
കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന ക്യാമ്പ് CPM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി ലിജിൻ മുല്ലപ്പള്ളി സ്വാഗതവും പ്രസിഡൻറ് കെ.വി ആദർശ് നന്ദിയും പറഞ്ഞു.സുബ്രൻ കൊളച്ചേരി, കെ.സന്തോഷ് വിഷ്ണു കൊളച്ചേരി നേതൃത്വം നൽകി