കണ്ണൂർ:-ദക്ഷിണ മൂകാബികാ എന്നറിയപ്പെടുന്ന ഇരുപതിനായിരത്തോളം കുട്ടികൾ വർഷംത്തോറും എഴുത്തിനിരുത്താൻ വരുന്നതും തീർത്ഥാടന ടൂറിസത്തിൽ വിശ്വസികളുടെ പ്രധാന കേന്ദ്രവുമായ പള്ളിക്കുന്ന് ശ്രീ മൂകാബികാ ക്ഷേത്രവുമായി ബന്ധപ്പെട്ട സബ്മിഷൻ അഴീക്കോട് എം.എൽ.എ കെ.വി സുമേഷ് അവതരിപ്പിച്ചിരുന്നു. അന്നു തന്നെ ബഹു. ടൂറിസം വകുപ്പ് മന്ത്രി ആർക്കിടെക്ടിനെ ചുമതപ്പെടുത്തിയ വിവരം മറുപടിയായി അറിയിച്ചിരുന്നു. പെട്ടെന്ന് തന്നെ പിൽഗ്രം ടൂറിസത്തിൽ ഉൾപെടുത്തി ചെയ്യാമെന്നും പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു. അതിൽ 2.5 കോടി രൂപയുടെ പ്രവൃത്തികൾക്ക് സർക്കാർ അനുമതി നൽകികൊണ്ടുള്ള അറിയിപ്പ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് കെ.വി സുമേഷ് എം.എൽ.എ യെ അറിയിച്ചു.
വർഷത്തിൽ എല്ലാ ദിവസവും ആദ്യാക്ഷരം കുറിക്കുന്ന ക്ഷേത്രമാണ് പള്ളിക്കുന്ന് ശ്രീ മൂകാബികാ ക്ഷേത്രം. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വരുന്ന ഒട്ടനവധി പേർക്ക് ആദ്യാക്ഷരം കുറിക്കാൻ സാധിക്കുന്ന അക്ഷരോദ്യാനമാണ് ഈ പ്രൊജക്ടിലെ പ്രധാനം. ആദ്യാക്ഷരം കുറിക്കാൻ വരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സഹായകമായി ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു.
ആഗസ്ത് മാസത്തിൽ സബ്മിഷൻ അവതരിപ്പിച്ചു ഡി.പി.ആർ തയ്യാറാക്കി സമർപ്പിച്ച് 5 മാസം കൊണ്ട് 2.5 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.