പി.ശരത്കൃഷ്ണന് വജ്രജൂബിലിഫെലോഷിപ്പ്

 


മയ്യിൽ:- സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ്പിന് കുറ്റ്യാട്ടൂർ കാര്യാംപറമ്പിലെ നാടൻപാട്ട്‌ കലാകാരൻ പി.ശരത്‌കൃഷ്ണൻ അർഹനായി. നാടൻപാട്ട് രംഗത്തെ മികവ് പരിഗണിച്ചാണ് ഫെലോഷിപ്പ്. കണ്ണൂർ ഗ്രാമിക, ഒറപ്പടി അഥീന നാടക നാട്ടറിവ് വീട് എന്നിവിടങ്ങളിലെ പാട്ടുകാരനാണ്. കസ്തൂർബ നഗറിലെ കെ.ബാലകൃഷ്ണന്റെയും ഒ.ശൈലജയുടെയും മകനാണ്. മാതൃഭൂമി മയ്യിൽ മേഖലാ ഫീൽഡ് പ്രൊമോട്ടറാണ്.

Previous Post Next Post