കണ്ണൂർ:-ബൂത്ത് ഏജന്റുമാരെ അക്രമിച്ച കേസിൽ ആറ് എൽ.ഡി. എഫ് പ്രവർത്തകർക്ക് തടവും പിഴയും. മലപ്പട്ടം സ്വദേശികളായ പി.വി. രാജേഷ് (34), കെ. കെ. വിജയൻ (41), വി. സഹദേവൻ (55), കരിക്കൽ സുരേഷ് (38), റോബർട്ട് ജോർജ് (27), എം.കെ. പ്രകാശൻ (38)
എന്നിവരെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(2) ആർ അനിത വിവിധ വകുപ്പുകളിലായി 13 മാസവും 10 ദിവസവും തടവിനും 3000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചാൽ 15,000 രൂപ നാരായണന് കൊടുക്കാനും കോടതി ഉത്തരവിലുണ്ട്.
2014 ഏപ്രിൽ 10ന് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പട്ടം കുളഞ്ഞ എ.എൽ.പി. സ്കൂളിൽ സ്വതന്ത്ര സ്ഥാനാർത്ഥി പുത്തലത്ത് ശ്രീമതിയുടെ ബൂത്ത് ഏജന്റായിരുന്ന കെ.ഒ.വി. നാരായണനെയും മുളകും പുറത്ത് ഷക്കീറിനെയും അക്രമിക്കുകയും നാരായണന്റെ നാല് പല്ലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു വെന്നാണ് പോലീസ് കേസ്.