കൊളച്ചേരി :- കഴിഞ്ഞ ദിവസം കാലടി - കടൂർമുക്ക് യാത്രക്കിടയിൽ കമ്പിൽ ലതീഫിയ അറബിക്ക് കോളേജ് വിദ്യാർത്ഥിനിയുടെ ഒരു പവൻ വരുന്ന കൈ ചൈൻ നഷ്ടപ്പെട്ടിരുന്നു. രാവിലെ കോളേജിലേക്കുള്ള യാത്രക്കിടയിലാണ് സ്വർണ്ണം നഷ്ടപ്പെട്ടത്.
യാത്ര ചെയ്ത ബസ്സിലും വഴികളിലും തിരച്ചിൽ നടത്തിയെങ്കിലും കൈ ചൈൻ കണ്ടെത്താനായില്ല.ഉടൽ തന്നെ ഇക്കാര്യം കൊളച്ചേരി വാർത്തയുടെ ഓഫീസിൽ അറിയിക്കുകയും Online ന്യൂസ് ഇക്കാര്യം സമൂഹ മധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
തൈലവളപ്പ് അംഗൻവാടി ഹെൽപ്പർ തായം പൊയിലെ ഗീതയ്ക്ക് ഇന്നലെ വൈകുന്നേരം ജോലിയും കഴിഞ്ഞ് വീട്ടിലേക്കും പോകും വഴി കാലടി പള്ളിക്ക് സമീപത്ത് വെച്ച് ഈ സ്വർണ്ണം ലഭിക്കുകയും തുടർന്ന് കൊളച്ചേരി വാർത്തയിൽ സ്വർണ്ണം നഷ്ടപ്പെട്ട വാർത്ത ശ്രദ്ധയിൽപ്പെട്ട ഇവർ പ്രസ്തുത വീട്ടുകാരെ ഫോൺ വഴി ബന്ധപ്പെടുകയും ചെയ്തു.
തുടർന്ന് ഇന്ന് രാവിലെ നഷ്ടപ്പെട്ട സ്വർണ്ണം ഉടമസ്ഥക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്തു.സ്വർണ്ണം തിരികെ ലഭിച്ച വിദ്യാർത്ഥിനിയും അവരുടെ കുടുംബവും കൊളച്ചേരി വാർത്തകൾക്ക് നന്ദി രേഖപ്പെടുത്തുകയും നവ മാധ്യമ രംഗത്ത് സ്തുത്യർഹ സേവനം നടത്തുന്ന കൊളച്ചേരി വാർത്തകൾ Online News ൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.