കമ്പിൽ:- മയ്യിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ്സ് യാത്രക്കിടയിൽ നാല് പവനിൽ അധികം വരുന്ന സ്വർണ്ണ മാല നഷ്ടപ്പെട്ടതായി പരാതി. കമ്പിൽതെരുവിലെ ജീജയുടെ നാലേകാൽ പവൻ വരുന്ന സ്വർണ്ണ മാലയാണ് ഇന്നലെ വൈകുന്നേരം നഷ്ടപ്പെട്ടത്.
കണ്ണൂരിൽ നിന്ന് കമ്പിലേക്കുള്ള ബസ്സ് യാത്രക്കിടയിലാണ് സ്വർണ്ണ മാല നഷ്ടപ്പെട്ടതെന്നാണ് പറയുന്നത്.മാണിയൂരിലെ ബന്ധു വിട്ടിൽ സൽക്കാരത്തിന് പോയി മടങ്ങി വരികയായിരുന്നു അവർ.
കണ്ണൂരിൽ നിന്നും ബസ്സ് കയറി കമ്പിൽ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങിയപ്പൊഴാണ് താലിമാല നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഭർത്താവിനെ വിവരമറിയിക്കുകയും ഓട്ടോ റിക്ഷയിൽ ബസ്സിനെ പിൻതുടർന്ന് ബസ്സ് പരിശോധന നടത്തിയെങ്കിലും സ്വാർണ്ണ മാല കണ്ടെത്താനായില്ല.
തുടർന്ന് മയ്യിൽ പോലീസിൽ എത്തി പരാതി നൽകുകയുമാണ് ഉണ്ടായത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണം ആരംഭിച്ചതായി മയ്യിൽ പോലീസ് പറഞ്ഞു.