ചേലേരി:- ലൈബ്രറി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരി യൂ.പി സ്കൂളിൽ വച്ച് നടന്ന പഞ്ചായത്ത് തല വായനമത്സരം പ്രശസ്ത എഴുത്ത് കാരി ശൈലജ തമ്പാൻ ഉദ്ഘാടനം ചെയ്തു.
ഇ.പി.ജയരാജൻ സ്വാഗതം പറഞ്ഞു.കെ.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.അനീസ് മാസ്റ്റർ ആശംസ അർപ്പിച്ചു.കെ.വിനോദ് കുമാർ നന്ദി പറഞ്ഞു.