തളിപ്പറമ്പ്: ഏറ്റവും ചുരുങ്ങിയ വാചകത്തിൽ വലിയ അർഥതലം തരുന്ന ഭാഷയാണ് അറബിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അറബിഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നാടുകാണി അൽമഖറിൽ അന്താരാഷ്ട്ര അറബി ഭാഷാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയവിനിമയവും സാങ്കേതികവിദ്യയും ഉയർന്നരീതിയിൽ നിൽക്കുമ്പോഴും അറബിഭാഷാപഠനത്തിന് നിരവധി പ്രത്യേകതകളാണുള്ളത്. പള്ളിദർസുകളും അറബിക് കോളേജുകളും അറബിഭാഷയെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു -മന്ത്രി പറഞ്ഞു.
അൽമഖർ പ്രസിഡന്റ് കെ.പി.അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. എം.വി.അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, അബ്ദുൾഗഫൂർ കാമിൽ സഖാഫി, പി.കെ.അലിക്കുഞ്ഞി ദാരിമി, അമീൻ മുഹമ്മദ് സഖാഫി, ഡോ. മുഹമ്മദ് ശാഫി അസ്ഹരി, അലി അഹമ്മദ് അന്നബൂദ, കെ.അബ്ദുൾറഷീദ് എന്നിവർ സംസാരിച്ചു.