കൊച്ചി:-എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ദേഹമാസകലം 40-ഓളം വെട്ടേറ്റ ഷാനെ അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വെളുപ്പിന് 12.45-ഓടെ മരിച്ചു. മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനിൽ ശനിയാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം.