കണ്ണൂർ :- കരാട്ടെ ഡോ വഡോക്കായി സെൽഫ് ഡിഫൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ്, ഗ്രേഡിംഗ് ടെസ്റ്റ് വിജയികൾക്കുള്ള ബെൽട്ട്, സർട്ടിഫിക്കറ്റ് നൽകലും അനുമോദനവും പട്ടാന്നൂർ കെ.പി.സി.ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
ചടങ്ങ് ലഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ (Rtd) ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.സി. മനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ക്യോഷി കെ.പി.ബാലൻ, സെൻസായി സി.പി.രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പട്ടാന്നൂർ കരാട്ടെ കോ ഓർഡിനേറ്റർ പ്രവീൺ.ടി.സി സ്വാഗതം പറഞ്ഞു. കണ്ണൂർ സർവകലാശാല സെക്ഷനൽ ഓഫീസർ ഡോക്ടർ സുധീർ.ആർ.വി നന്ദി പറഞ്ഞു.
ബ്ലാക്ക് ബെൽറ്റ് വിജയികളായ ജ്വാല രാജ്, പൂജ പ്രമോദ് എന്നിവരും മറ്റു വിദ്യാർത്ഥികളും കരാട്ടെ പ്രദർശനം നടത്തി. കരാട്ടെ ഡോ വഡോക്കായുടെ വിവിധ ക്ലാസ്സുകളിൽ നിന്നായി നൂറോളം കരാട്ടെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.