മയ്യിൽ :- എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ (ESWA) ന്റെ ഒൻപതാമത് വാർഷിക ജനറൽബോഡി യോഗം മയ്യിൽ പെൻഷൻ ഭവനിൽ വെച്ച് നടന്നു.
ചടങ്ങിൽ പ്രസിഡണ്ട് രാധാകൃഷ്ണൻ ടിവി യുടെ അധ്യക്ഷതയിൽ രക്ഷാധികാരി Col വെങ്കടരാമൻ (Rtd)ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ 14 ധീര സൈനികരെ അനുസ്മരിച്ചു കൊണ്ട് ചടങ്ങുകൾ ആരംഭിച്ചു. 80 വയസ്സ് തികഞ്ഞ 1962, 1971, കാർഗിൽ തുടങ്ങിയ യുദ്ധങ്ങളിൽ പങ്കെടുത്ത മുതിർന്ന മെമ്പർമാരെ ആദരിച്ചു.
സംഘടനയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പുതുതായി മെമ്പർഷിപ്പ് എടുത്ത 11 മെമ്പർമാരെ സദസ്സിന് പരിചയപ്പെടുത്തി.
ശ്രീ കെ ബാലകൃഷ്ണന്റെ ഉപസ്ഥിതിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രാധാകൃഷ്ണൻ T V - പ്രസിസന്റ് , മോഹനൻ K - സെക്രട്ടറി, കുഞ്ഞികൃഷ്ണൻ കെ - വൈസ് പ്രസിഡന്റ്, മോഹനൻ എം - ജോയിൻ സെക്രട്ടറി,സുരേഷ് കെ പി - ഖജാൻജി , Col വെങ്കട്ടരാമൻ ,കെ ബാലകൃഷ്ണൻ , എ കേശവൻ നമ്പൂതിരി എന്നിവരെ രക്ഷാധികാരികളായും , E P മാധവൻ നമ്പ്യാർ ഓഡിറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
മയ്യിൽ ടൗണിൽ വളരെ ഭവ്യമായ തരത്തിൽ ഉയർന്നു വരുന്ന യുദ്ധ സ്മാരകത്തിന്റെ രൂപരേഖയും , പ്രവർത്തനങ്ങളും , KARMA സൌജന്യ കായിക പരിശീല അക്കാഡമിയുടെ പ്രവർത്തനങ്ങളും വിശദീകരിച്ചു.