മയ്യിൽ:-ചെങ്കൽ വ്യവസായ അസോസിയേഷൻ ജില്ലയിലെ ചെങ്കൽ പണകളിൽ കല്ലൊന്നിന് രണ്ടുരൂപ വർധിപ്പി ക്കാൻ തീരുമാനിച്ചു. ഇതോടെ പണകളിൽ കല്ലൊന്നിന് വില 23-ൽ നിന്ന് 25 രൂപയാകും. നവംബർ ഒന്നുമുതൽ മൂന്നുരൂപ വില വർധിപ്പിച്ച് ഈടാക്കാൻ തുടങ്ങിയതിനെതിരെ ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് യൂണിയൻ കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി, ബി.എം.എസ്., എ.ഐ.ടി.യു.സി. തൊഴിലാളി നേതാക്കളും ചെങ്കൽവ്യവസായ അസോസിയേഷനും മൂന്നുതവണ നേരത്തേ ചർച്ചനടത്തിയിരുന്നു. തൊഴിലാളികളുടെ കൂലി വർധിപ്പിച്ച സാഹചര്യത്തിൽ രണ്ടുരൂപ വർധന നടപ്പാക്കാനാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. മുഴുവൻ പണ ഉടമകളും പണകളിലെത്തുന്ന ലോറികളിൽനിന്ന് കല്ലൊന്നിന് രണ്ടുരൂപ അധികം വാങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് എം.പി.ടി.മനോഹരൻഅറിയിച്ചു.