കണ്ണാടിപ്പറമ്പ് : കയ്യങ്കോട് ദാറുൽ ഇഹ്സാൻ പത്തിനകർമപദ്ധതികളുമായി ദശ വാർഷികമാഘോഷിക്കുന്നതിന്റെ ഭാഗമായി പാവപ്പെട്ട ഒരു കുടുംബത്തിന് വാദീ ഇഹ്സാനിൽ നിർമിച്ച് കൊടുക്കുന്ന വീടിനുള്ള സ്ഥലം ഏറ്റെടുത്തു.
ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ഹംസ സഖാഫി കയ്യങ്കോട്, കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റ് സംസം അബ്ദുറഹ്മാൻ ഹാജി, ട്രഷറർ അബ്ദുൽ മജീദ് വിവി, വൈസ് പ്രസിഡണ്ട് നിസാർ സഖാഫി വളപട്ടണം, മാനേജർ ബദ്റുൽ മുനീർ ജൗഹരി, SYS യൂനിറ്റ് സെക്രട്ടറി റാശിദ് മൗലവി, എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുത്തത്.
കഴിഞ്ഞ നവംബർ 7 ന് പത്തിനകർമ്മപദ്ധതിയിലെ ഒന്നാമത്തെ ഇനമായ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ഉദ്ഘാടനത്തോടെയാണ് ദശവാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ചത്.
വരും നാളുകളിൽ ജനോപകാരപ്രദമായ മറ്റു പദ്ധതികൾ കൂടി നടപ്പിൽ വരുത്തി കൊണ്ടായിരിക്കും അടുത്ത ശഅബാനിൽ ദശ വാർഷികമാഘോഷിക്കുകയെന്ന് ജനറൽ സെക്രട്ടറി ഹംസ സഖാഫി അറിയിച്ചു