കണ്ണാടിപ്പറമ്പ:-വിവാഹത്തോടനുബന്ധിച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി നവദമ്പതികൾ. ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ വെസ്റ്റ് മേഖലാ കമ്മറ്റി അംഗവും സി.പി.എം സെന്റർ ബ്രാഞ്ചിലെ പാർട്ടി മെമ്പറുമായ ശ്യാംലാലിന്റെയും ആതിരയുടെയും വിവാഹത്തോടനുബന്ധിച്ചാണ് ഐ.ആർ.പി.സിക്ക് 10,000 രൂപ ധനസഹായം നൽകിയത്.
അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി സുമേഷ് ഫണ്ട് ഏറ്റുവാങ്ങി. സി.പി.എം കണ്ണാടിപ്പറമ്പ ലോക്കൽ സെക്രട്ടറി കെ ബൈജു, ഐ.ആർ.പി.സി കൺവീനർ ബിജു ജോൺ, ചെയർമാൻ രമേശൻ, ബ്രാഞ്ച് സെക്രട്ടറി കുറിയ ഗിരീഷ് എന്നിവർ സംബന്ധിച്ചു.