കമ്പിൽ :-എസ് വൈ എസ് കമ്പിൽ സോൺ കമ്മിറ്റി പൈതൃക വേദി സംഘടിപ്പിച്ചു. ചേലേരിമുക്കിൽ നടന്ന പരിപാടി സോൺ പ്രസിഡന്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മെരുവമ്പായി, എസ്എസ്എഫ് കലാലയം ജില്ലാ കൺവീനർ ശുഹൈബ് അമാനി കയരളം വിഷയാവതരണം നടത്തി. അംജദ് മാസ്റ്റർ, അബ്ദുൽ ഫത്താഹ് സഖാഫി പാലത്തുങ്കര, മിദ് ലാജ് സഖാഫി ചോല, അബ്ദുൽ റഷീദ് മയ്യിൽ, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, ഉമർ സഖാഫി ഉറുമ്പിയിൽ, മുനീർ സഖാഫി കടൂർ എന്നിവർ സംബന്ധിച്ചു.