കമ്പിൽ മാപ്പിള ഹൈസ്കൂൾ 1985-86 SSLC ബാച്ച്കുടുംബസംഗമം സംഘടിപ്പിച്ചു

 

കൊളച്ചേരി:- കമ്പിൽ മാപ്പിള ഹൈസ്കൂളിലെ 1985-86 എസ്.എസ്.എൽ.സി. ബാച്ച് അധ്യാപക-വിദ്യാർഥി സൗഹൃദോത്സവവും കുടുംബസംഗമവും സംഘടിപ്പിച്ചു.

 കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.കെ.ഷൈമ അധ്യക്ഷത വഹിച്ചു.

ഒ.കെ.ജയപാലൻ, കെ.രാഘവൻ, കെ.പി.ഗോപാലൻ,‚കെ.രമണി, ചന്ദ്രമതി, പുഷ്പവല്ലി എന്നീ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

സി.കെ.അനൂപ്‌ലാൽ, വി.പി.മഹ്‌റൂഫ്, പി.പി.സുബൈർ, വിനോദ് കയരളം, രമേശൻ കരിങ്കൽക്കുഴി എന്നിവർ സംസാരിച്ചു.തുടർന്ന് നാടൻപാട്ട് മേള, കരോക്കെ ഗാനമേള, മറ്റ് കലാപരിപാടികൾ എന്നിവ അരങ്ങേറി.

Previous Post Next Post