കൊളച്ചേരി :- പെരുമച്ചേരി മില്ലിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് തളിപ്പറമ്പ് പെരുമ്പടവ് സ്വദേശിയായ സ്കൂട്ടർ യാത്രികന് പരിക്ക്. കൊളച്ചേരി മുക്കിൽ നിന്നും നെല്ലിക്കപ്പലം ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറിന് പെരുമാച്ചേരി ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ചാണ് അപകടം നടന്നത്.
സ്കൂട്ടറും കാറും സമീപത്തെ മതിലിടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.