റിസാ ഫാത്തിമക്കും,ഫാത്തിമ ഷെഹബക്കും ഹസനാത്തിന്റെ സ്‌നേഹോപഹാരം

 

കണ്ണാടിപ്പറമ്പ:- കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ് ലാമിക് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ മുഴുവനായും കയ്യെഴുത്ത് നടത്തിയ കണ്ണൂര്‍ സിറ്റി സ്വദേശി അബ്ദുല്‍ റഊഫിന്റെ മകള്‍ ഫാത്തിമ ഷെഹബക്ക് ഹസനാത്തിന്റെ സ്‌നേഹോപഹാരം സയ്യിദ് അലി ബാഅലവി തങ്ങളും അറബിക് കാലിഗ്രഫി ചെയ്ത കണ്ണാടിപ്പറമ്പ് സ്വദേശി കെ.എം.പി മജീദിന്റെ മകള്‍ റിസാ ഫാത്തിമക്കുള്ള ഉപഹാരം കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ പ്രൊഫസ്സര്‍ കെ.പി മുഹമ്മദ് സാഹിബും നല്‍കി.

ദാറുല്‍ ഹസനാത്ത് യതീംഖാന ഫെസ്റ്റില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനവും ചടങ്ങില്‍ നല്‍കപ്പെട്ടു. എ.ടി മുസ്തഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി അബൂബക്കര്‍ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി, ഖാലിദ് ഹാജി പി.പി, സി.പി മായിന്‍ മാസ്റ്റര്‍, ശരീഫ് മാസ്റ്റര്‍, കെ.പി ആലികുഞ്ഞി, സത്താര്‍ ഹാജി, മുഹമ്മദ് കുഞ്ഞി പി, അഹ്മദ് മൗലവി എന്നിവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി കെ.എന്‍ മുസ്തഫ സ്വാഗതവും എം.വി ഹുസൈന്‍ നന്ദിയും പറഞ്ഞു.

Previous Post Next Post