കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്സിന് കീഴിൽ നടത്തപ്പെടുന്ന ഹസനാത്ത് വാർഷിക മത പ്രഭാഷണത്തിന് പ്രൗഢമായ തുടക്കം. സയ്യിദ് അസ്‌ലം തങ്ങൾ അൽമഷ്ഹൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ദുള്ള ബാഖവി മാണിയൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹാഫിള് സിദാനുൽ ആമീൻ ഖിറാഅത്ത് നിർവഹിച്ചു.
പരിപാടിയിൽ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുള്ള ഫെസി, അബ്ദുസ്സലാം നാലാംപീടിക, അൽഅമീൻ, പോക്കർ ഹാജി പള്ളിപ്പറമ്പ്, മുല്ലപ്പള്ളി മുഹമ്മദ്, ഇബ്രാഹിം മൗലവി പാറപ്പുറം, വി.എ മുഹമ്മദ് കുഞ്ഞി, ശരീഫ് മാസ്റ്റർ, കെ.കെ മുഹമ്മദലി, സത്താർ പള്ളിപ്പറമ്പ്, ഖാലിദ് ഹാജി, അലി ഹാജി അനസ് ഹുദവി,
എന്നിവർ സംബന്ധിച്ചു. കെ.പി അബൂബക്കർ ഹാജി പുല്ലൂപ്പി സ്വാഗതവും കെ.പി മുഹമ്മദലി നന്ദിയും പറഞ്ഞു. പരിപാടിയുടെ രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് ഏഴുമണിക്ക് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നിർവ്വഹിക്കും.