വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ മീനമൃത് എഴുന്നള്ളത്തും കളിക്കപ്പാട്ടും നാളെ


കണ്ണാടിപ്പറമ്പ് :-
വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുപ്പന മഹോത്സവത്തിൻ്റെ ഭാഗമായി ഏഴാം ദിവസമായ നാളെ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഗുളികൻ വെള്ളാട്ടം, 9 മണിക്ക് എളേടത്ത് ഭഗവതിയുടെ വെള്ളാട്ടം ,10 മണിക്ക് മീനമൃത് എഴുന്നള്ളത്ത്, 11 മണിക്ക് കളിക്കപ്പാട്ട്, 11.30 ന് കലശം എഴുന്നള്ളത്ത് എന്നിവയും നടക്കും. 

പടിഞ്ഞാറെ നടയിലെ വേദിയിൽ രാത്രി 7 മണിക്ക് അഥീന നാടക നാട്ടറിവ് വിട് അവതരിപ്പിക്കുന്ന തിറയാട്ടം നാടൻപാട്ട് മേള അരങ്ങേറും.

സമാപന ദിവസമായ  ജനു.7 വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് ഗുളികൻ തിറയും 5 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും നടക്കും.

രാവിലെ 8 മണിക്ക് എള്ളേത്ത് ഭഗവതിയുടെ തിറയും നടക്കും.

വൈകിട്ട് ഉത്സവ സമാപനമായി കൊടിയിറക്കൽ നടക്കും.

Previous Post Next Post