ചേലേരി സ്ക്കൂളിനു സമീപം സ്ഥാപിച്ച കോൺഗ്രസ്സ് കൊടിമരം നശിപ്പിച്ച നിലയിൽ


ചേലേരി :-
ചേലേരി എ യു പി സ്കൂളിനു എതിർവശം ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി സ്ഥാപിച്ച കോൺഗ്രസ്സ് കൊടിമരം നശിപ്പിച്ച നിലയിൽ. ഇന്ന് രാവിലെയാണ് നശിപ്പിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്.

റോഡരിൽ സ്ഥാപിച്ച കൊടിമരം ഒടിച്ച് വളയ്ക്കുകയും പതാക വലിച്ചെറിയുകയും ചെയ്ത നിലയിലാണ് ഉള്ളത്.

കൊടിമരം നശിപ്പിച്ചതിൽ ചേലേരി മണ്ഡലം പ്രസിഡൻ്റ് എം പി പ്രേമാനന്ദൻ മയ്യിൽ പോലീസിൽ പരാതി നൽകിയ പ്രകാരം പോലീസ് സംഭവ സ്ഥലം പരിശോധിച്ചു.


Previous Post Next Post