സഹകരണമേഖലയെ തകർക്കുന്ന നയം തിരുത്തണം

 


മയ്യിൽ:-റിസർവ് ബാങ്കിനെ ഉപയോഗപ്പെടുത്തി കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മയ്യിൽ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മയ്യിൽ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി. വിജയൻ അധ്യക്ഷത വഹിച്ചു. പി.സി. വിജയൻ, വാടി രാമചന്ദ്രൻ, എൻ. ബാലകൃഷ്ണൻ, പി. രവീന്ദ്രനാഥൻ എന്നിവർ സംസാരിച്ചു

Previous Post Next Post