ചെക്കിക്കുളം :- കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ചെക്കിക്കുളം , കണ്ണൂർ നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സൗജന്യ പ്രഷർ, ഷുഗർ പരിശോധന മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ മുനീർ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രസീത അധ്യക്ഷയായി. കുറ്റ്യാട്ടൂർ പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷിഫ ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു. പി. പ്രമീള, വി.വി.രേഷ്മ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ.ടി സരോജിനി സ്വാഗതം പറഞ്ഞു എം. ദീപ നന്ദിയും പറഞ്ഞു.