കണ്ണൂര്‍:-വീട്ടാവശ്യത്തിനുപയോഗിക്കാന്‍ ഇനി ഭാരം കുറഞ്ഞ പാചകവാതക സിലിന്‍ഡറും. സാധാരണ ലോഹ സിലിന്‍ഡറിന്റെ പകുതിഭാരമുള്ള കോംപസിറ്റ് പാചകവാതക സിലിന്‍ഡറാണ് വീടുകളിലെത്തുന്നത്. പോളിമര്‍ സംയുക്തമുപയോഗിച്ച് നിര്‍മിച്ചിട്ടുള്ളതിനാലാണ് ഭാരക്കുറവ്. അതിനാല്‍ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ മാറ്റാം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കോഴിക്കോട്, കൊച്ചി പ്ലാന്റുകളില്‍ നിന്നാണ് എല്ലാ ജില്ലകളിലേക്കും നിലവില്‍ ഇത്തരം പാചകവാതക സിലിന്‍ഡര്‍ എത്തുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള 10 കിലോ പാചകവാകതം നിറച്ച സിലിന്‍ഡറിനാണ് ആവശ്യക്കാരേറെ. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ അതേവിലയാണ് ഇതിനും.
കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ ഫോര്‍ട്ട് റോഡ്, കൂത്തുപറമ്പ്, തോട്ടട ഏജന്‍സികളിലാണ് നിലവില്‍ ഈ സിലിന്‍ഡര്‍ എത്തിച്ചിട്ടുള്ളത്. കണ്ണൂര്‍ സിറ്റിയിലെ ആദ്യത്തെ കസ്റ്റമര്‍ ബര്‍ണശ്ശേരി ഡി.എസ്.സി. ക്വാര്‍ട്ടേഴ്സിലെ കെ.സുരേഷ്‌കുമാറാണ്. അദ്ദേഹത്തിന്റെ മകന്‍ കേന്ദ്രീയ വിദ്യാലയത്തിലെ 10-ാം ക്ലാസ് വിദ്യാര്‍ഥി കെ.നവനീത് തിങ്കളാഴ്ച ആദ്യ സിലിന്‍ഡര്‍ ഏറ്റുവാങ്ങി.
ആവശ്യത്തിനനുസരിച്ച് പുതിയ സിലിന്‍ഡര്‍ നല്‍കുമെന്ന് ഐ.ഒ.സി. കോഴിക്കോട് റീജണല്‍ മാനേജര്‍ സുരേന്ദ്രന്‍ പറഞ്ഞു. പുതിയ കണക്ഷനും ഒപ്പം നിലവിലുള്ള സിലിന്‍ഡര്‍ മാറ്റിയും കിട്ടും. 3350 രൂപയാണ് സെക്യൂരിറ്റി തുക. നേരത്തേ 1450 രൂപ സെക്യൂരിറ്റി തുക നല്‍കിയവര്‍ക്ക് അത് കഴിച്ച് ബാക്കി നല്‍കിയാല്‍ മതിയെന്നും അധികൃതര്‍ പറഞ്ഞു. അഞ്ചുകിലോയിലും കോംപസിറ്റ് പാചകവാതക സിലിന്‍ഡര്‍ കിട്ടും.കണ്ണൂര്‍: വീട്ടാവശ്യത്തിനുപയോഗിക്കാന്‍ ഇനി ഭാരം കുറഞ്ഞ പാചകവാതക സിലിന്‍ഡറും. സാധാരണ ലോഹ സിലിന്‍ഡറിന്റെ പകുതിഭാരമുള്ള കോംപസിറ്റ് പാചകവാതക സിലിന്‍ഡറാണ് വീടുകളിലെത്തുന്നത്. പോളിമര്‍ സംയുക്തമുപയോഗിച്ച് നിര്‍മിച്ചിട്ടുള്ളതിനാലാണ് ഭാരക്കുറവ്. അതിനാല്‍ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ മാറ്റാം.