ഭാര്യയെ വെട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു

 

പരിയാരം:-എരിപുരം ചെങ്ങലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ച്  ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമന്‍(57)ആണ് മരണപ്പെട്ടത്.

ഭാര്യ പി.പ്രേമയെ(46) വെട്ടിയതിന് ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഉത്തമനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉത്തമന്‍ വെന്റിലേറ്ററിലും ഭാര്യ പ്രേമ തീവ്ര പരിചരണ വിഭാഗത്തിലുമായിരുന്നു,

സ്ഥിതി ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് ഉത്തമന്‍ മരിച്ചത. മകന്റെ ഭാര്യ പുറത്ത് പോയ സമയത്താണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നറിയുന്നു.

Previous Post Next Post