കണ്ണാടിപ്പറമ്പ് :- നൂഞ്ഞേരി ദേശത്തെ കാവുകളിൽ പ്രഥമസ്ഥാനം വഹിക്കുന്ന നൂഞ്ഞേരി മുതുകുടോൻ (മുതുറോൻ) നിലനിൽക്കേ നാട്ടാചാരത്തിന് വിരുദ്ധമായി കൊറ്റാളി കൂറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ "വലിയ മുതുറോൻ " എന്ന തെറ്റായ പദവി രജിത്ത് പണിക്കർ എന്നാൾക്ക് നൽകിയ നടപടിക്കെതിരെ നൂഞ്ഞേരിയിലെ രഞ്ജി മുതുറോൻ കണ്ണൂർ മുൻസിഫ് കോടതിയിൽ അഡ്വ.കെ കെ ബലറാം മുഖേന സിവിൽ കേസ് ഫയൽ ചെയ്തു.
നാട്ടാചാരത്തിന് വിരുദ്ധമായി കൊറ്റാളി കൂറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ "വലിയ മുതുറോൻ " എന്ന തെറ്റായ പദവി നൽകിയ നടപടിയിൽ
കൊളച്ചേരി തെയ്യം കൂട്ടായ്മ പ്രതിഷേധിക്കുകയും ചെയ്തു.
നൂഞ്ഞേരി ദേശത്തിൽ പെട്ട കോലധാരികളെ പട്ടും വളയും നൽകി ആചാര സ്ഥാനം നൽകാൻ അവകാശ പെട്ട കോലസ്വരൂപത്തിലെ ചിറക്കൽ രാജാവ് ,കരുമാരത്തില്ലത്ത് തന്ത്രിമാർ എന്നീ പ്രധാന വ്യക്തിത്വങ്ങളെ മാറ്റിനിർത്തി നൂഞ്ഞേരി ദേശ പരിധിക്കപ്പുറത്തെ കോട്ടയം രാജവംശത്തിൽ ഉൾപ്പെട്ട പഴശ്ശി കോവിലകത്തെ ഉന്നത വ്യക്തിത്വങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മേൽ സ്ഥാനം സ്വീകരിച്ചത് .
10 വർഷത്തിലധികമായി ആചാര പെട്ട നൂഞ്ഞേരി രഞ്ജി മുതുറോൻ സ്ഥാനത്ത് തുടർന്ന് വരുമ്പോൾ നാളിതുവരെ ഇല്ലാത്ത കീഴ് വഴക്കവും ,നാട്ടാചാര ലംഘനവും നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് തെയ്യം കോലധാരി കൂട്ടായ്മ പ്രസ്താവനയിൽ ആവശ്യപെട്ടു.
യോഗത്തിൽ ടി.വി രാമൻ പണിക്കർ കൊളച്ചേരി അധ്യക്ഷത വഹിച്ചു .എം.വി ബാലകൃഷ്ണൻ പണിക്കർ വിശദീകരണം നടത്തി . പ്രകാശൻ പണിക്കർ പുഴാതി ,പ്രകാശൻ പണിക്കർ ഓണപറമ്പ് ,എ പി രതീഷ് പണിക്കർ നൂഞ്ഞേരി എന്നിവർ പ്രസംഗിച്ചു.
എം.പി രാമകൃഷ്ണൻ സ്വാഗതവും ,തന്നട ദാസൻ നന്ദിയും പറഞ്ഞു.