പ്ലാസ്റ്റിക് മുക്ത മയ്യിൽ: വീട്ടുമുറ്റ സദസ്സുകൾക്ക് തുടക്കമായി

 


മയ്യിൽ:-പ്ലാസ്റ്റിക് മുക്ത മയ്യിൽ ക്യാമ്പയിൻ്റെ പ്രചരണാർത്ഥം കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റ സദസ്സുകൾക്ക് തുടക്കമായി.എ.പി.രവീന്ദ്രൻ്റെ വീട്ടുമുറ്റത്ത്‌ ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ സദസ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 

വായനശാല പ്രസിഡണ്ട് ടി.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.വി.വി.രാജീവൻ സ്വാഗതം പറഞ്ഞു.പി.വിജേഷ് നന്ദി പറഞ്ഞു.പി രാധാകൃഷ്ണൻ അവതരിപ്പിച്ച ഏകപാത്ര നാടകം 'ഒടുക്കത്തെ കളി ' അവതരിപ്പിച്ചു

വായനശാലയുടെ പ്രവർത്തന പരിധിയിൽ അഞ്ചോളം വീട്ടുമുറ്റ സദസ്സുകളാണ് പ്ലാസ്റ്റിക്കിൻ്റെ ഉത്തരവാദിത്ത ഉപയോഗത്തെ സംബന്ധിച്ച ബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കുന്നത്.



Previous Post Next Post