നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു


ചെന്നൈ :- 
ഒമിക്രോണ്‍(Omicron) സ്ഥിരീകരിച്ചതായി നടി ശോഭന. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ശോഭന(Shobana) ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സിൻ എടുത്തതിൽ സന്തോഷിക്കുന്നുവെന്നും നടി കുറിക്കുന്നു. ഈ വകഭേദം കൊവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.

ശോഭനയുടെ വാക്കുകൾ

ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.  രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയിൽ നിന്ന് തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേ​ഗം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പിന്നാലെ നിരവധി പേരാണ് എത്രയും വേ​ഗം സുഖം പ്രാപിച്ച് തുരിച്ചുവാരാൻ ശോഭനയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്. സിനിമയിൽ സജീവമല്ലെങ്കിലും തന്റെ നൃത്ത വീഡിയോകളും വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാണ് ശോഭന. വിവിധ തരത്തിലുള്ള നൃത്ത രൂപങ്ങൾ അഭ്യസിക്കുന്ന വീഡിയോകളാണ് ശോഭന കൂടുതലും പങ്കുവയ്ക്കാറുള്ളത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ​ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.



Previous Post Next Post