നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ ഇന്നത്തോടെ പുനരാരംഭിക്കുന്നു


കണ്ണൂർ :-
യാത്രാപ്രശ്നത്തിന് പരിഹാരമായി തളിപ്പറമ്പ് നിയോജക  മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുക്കാനുള്ള നടപടികൾ പൂർത്തിയായതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ ഓഫീസിൽ നിന്നും അറിയിച്ചു.

 വാരംകടവ്- പറശ്ശിനിക്കടവ്-തളിപ്പറമ്പ്, തളിപ്പറമ്പ്-പാച്ചേനി-തിരുവട്ടൂർ- ചപ്പാരപ്പടവ് എന്നീ റൂട്ടുകളിലെ നിർത്തിവച്ചിരുന്ന കെഎസ്ആർടിസി സർവീസുകളാണ് തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുന്നത്. 

 കുടിയാന്മല-പെരുമ്പടവ് വഴി മംഗലാപുരം, കണ്ണൂർ- പെരുമാച്ചേരി-മയ്യിൽ-ശ്രീകണ്ഠാപുരം ബസ് സർവീസുകൾ കഴിഞ്ഞയാഴ്ച മുതൽ പുനരാരംഭിച്ചിരുന്നു. 

നിർത്തിവച്ച റൂട്ടുകളിൽ സാധ്യമായവ പുനരാരംഭിക്കുകയും മറ്റുള്ള റൂട്ടുകളിൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളുടെ റൂട്ടുകൾ ക്രമീകരിച്ചുകൊണ്ടും യാത്രക്കാർക്ക് ബസ് സർവീസ് ലഭ്യമാക്കും.

Previous Post Next Post